Latest NewsNewsIndia

ഇന്ത്യൻ സാഗരത്തിലെ രത്നമാണ് ലക്ഷദ്വീപ്;അധികാരത്തിലുള്ള വർഗീയ ഭ്രാന്തന്മാർ ആ രത്‌നത്തെ നശിപ്പിക്കുകയാണ്; രാഹുൽ ഗാന്ധി

അഡ്മിനിസ്ട്രേഷന്റെ നയങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപിൽ പ്രധിഷേധങ്ങൾ തുടരുകയാണ്. ഇതിനോടകം തന്നെ പലരും ലക്ഷദ്വീപിനോട് ഐക്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അവസാനമായി രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു. ഇരകൾക്കൊപ്പമാണ് താൻ എന്നത് സൂചിപ്പിക്കുന്ന വാക്കുകളാണ് രാഹുലിന്റേതെന്ന് മാത്രമല്ല. രാഹുൽ ഗാന്ധി ഭരണകൂടത്തിനെ തന്നെ എതിർത്തുകൊണ്ടുള്ള വാക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

Also Read:സേവാഭാരതിയുടെ രാഷ്ട്രീയം പ്രശ്നമാണ്; സേവാഭാരതിയെ കൊറോണ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കളക്ടർ

“ഇന്ത്യയുടെ സാഗരത്തിലെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള നിഷേധികളായ വർഗീയ ഭ്രാന്തന്മാർ ആ രത്‌നത്തെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപ് നിവാസികളോടൊപ്പമാണ്”

എന്നാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ലക്ഷദ്വീപ് വിഷയത്തിൽ വലിയ ചർച്ചകളും മറ്റും നടക്കുന്നുണ്ട്. പ്രഥ്വിരാജ് അടക്കമുള്ളവർ സിനിമാമേഖലയിൽ നിന്ന് പോലും ലക്ഷദ്വീപിന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button