KeralaLatest NewsNewsIndia

ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ കളക്ടർക്കെതിരെ കരിങ്കൊടി ഉയർത്തി ഡി‌വൈഎഫ്ഐ

എറണാകുളം പ്രസ് ക്ലബില് വാർത്താസമ്മേളനത്തിനെത്തിയ കളക്ടർക്ക് നേരെ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി ഉയർത്തുകയായിരുന്നു.

കൊച്ചി: ലക്ഷദ്വീപിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ലക്ഷദ്വീപ് കളക്ടർ അസ്കർ അലിക്ക് നേരെ കരിങ്കൊടി ഉയർത്തി ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബില് വാർത്താസമ്മേളനത്തിനെത്തിയ കളക്ടർക്ക് നേരെ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി ഉയർത്തുകയായിരുന്നു. കളക്ടർ സംഘപരിവാർ അനുഭാവിയാണെന്നും ദ്വീപിനു വിരുദ്ധമായി നിലപാട് എടുക്കുന്ന ആളാണെന്നും പ്രതിഷേധക്കാർ സോഷ്യൽ മീഡിയകളിൽ മുദ്രകുത്തി തുടങ്ങി.

Also Read:യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നാളെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഉള്ളതാണെന്ന് കളക്റ്റർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും പുതിയ നടപടിക്രമങ്ങൾ ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മദ്യവിൽപനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക്​ മാത്രമാണെന്നും മറിച്ചുള്ള വാർത്തകൾ കുപ്രചാരണങ്ങൾ ആണെന്നും കലക്​ടർ പറഞ്ഞു.

ലക്ഷദ്വീപിന് ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കളക്ടർ വിശദീകരണം നൽകിയത്. കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button