Latest NewsNewsIndia

പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്‌പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോസ്‌കി അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ണ​ൽ ബാങ്കിൽ നിന്ന് ​ 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്​​പാ​ത്ത​ട്ടി​പ്പ്​ ന​ട​ത്തി ക​രീ​ബി​യ​ൻ ദ്വീ​പി​ലേ​ക്ക്​ ക​ട​ന്ന വി​വാ​ദ വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ അറസ്റിൽ. ഡൊമിനികയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട ; പിടികൂടിയത് 914 ഗ്രാം സ്വർണ്ണം

മെഹുൽ ചോസ്‌കിആന്റിഗ്വാ ആൻഡ് ബർബുഡയിൽ ഉണ്ടെന്ന വിവരം പോലീസുകാർക്ക് അന്വേഷണ സംഘം നൽകിയിരുന്നു. ഈ വിവരം പോലീസ് ഡൊമിനിക പോലീസിന് കൈമാറിയതോടെയാണ് മെഹുൽ ചോസ്‌കി പിടിയിലായത്.

വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോസ്‌കി. 2017ൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വാ ആൻഡ് ബർബുഡയിലേക്ക് കടന്ന ചോസ്‌കി അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ചോസ്‌കിയുടെ പൗരത്വം റദ്ദാക്കണമെന്ന് ഇന്ത്യൻ സർക്കാർ ആന്റിഗ്വയ്ക്ക്മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button