COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 16.90 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 35.12 ലക്ഷമായി ഉയർന്നിരിക്കുകയാണ്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടക്കുകയുണ്ടായി.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു. നിലവിൽ 28 ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം കൊറോണ വൈറസ് രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button