Latest NewsNewsFootballSports

ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ല: ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും ടീമിനായി. എന്നാൽ ഫൈനലിൽ പരാജയപ്പെടുന്ന സീസണെ മികച്ച സീസൺ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ഒലെ പറഞ്ഞു. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അവരുടെ മികവിലേക്ക് ഉയർന്നില്ലെന്ന് ഒലെ പറഞ്ഞു.

‘അവസാന ഒരു കിക്കിലാണ് ടീം പരാജയപ്പെട്ടത്. അത് ഫുട്ബോളിൽ സ്വാഭാവികമാണ്. ഇനി ഇങ്ങനെ പരാജയപ്പെടുകയില്ലെന്ന് ടീം ഉറപ്പിക്കുകയാണ് വേണ്ടത്. ടീം മൂന്നോ നാലോ പുതിയ താരങ്ങളെ സൈൻ ചെയ്ത് ടീം ശക്തമാക്കേണ്ടതുണ്ട്’ യൂറോപ്പ ലീഗിലെ പരാജയതിന്ശേഷം സംസാരിക്കുകയായിരുന്നു ഒലെ. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി രണ്ടര സീസണായിട്ടും ഒലെ ഗണ്ണാർ സോൾഷ്യാർ ഒരു കിരീടം പോലും നേടിയില്ല എന്നത് ആരാധകരുടെ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button