Latest NewsUSANewsInternationalCrime

കാലിഫോര്‍ണിയയിൽ വെടിവയ്പ്പ്; എട്ട് പേർ മരിച്ചു

സാന്‍ഫ്രാന്സിസ്കോ: കാലിഫോര്‍ണിയയിലെ റെയില്‍വെ യാര്‍ഡില്‍ ഒരു ജീവനക്കാരന്‍ എട്ട് പേരെ വെടിവച്ചു കൊന്നു. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യതയുള്ളതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. അമേരിക്കയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ കൂട്ട വെടിവയ്പാണിതെന്ന് പൊലീസ് പറയുകയുണ്ടായി. സാന്‍ ഫ്രാന്‍സിസ്കോയ്ക്ക് തൊട്ട് തെക്ക് സാന്‍ജോസിലെ പബ്ളിക് ട്രാന്‍സിറ്റ് മെയിന്‍റനന്‍സ് യാഡില്‍ നടന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ മരണപ്പെടുകയുണ്ടായി.

എന്നാൽ അതേസമയം കോമ്പൗണ്ടിനുള്ളില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് ബോംബ് സ്ക്വാഡുകള്‍ പരിശോധന നടത്തുകയുണ്ടായി. പ്രതി സ്വയം വെടിവെച്ചാണോ, പൊലീസ് വെടിവെച്ചാണോ മരണപ്പെട്ടതെന്ന് വ്യക്തമല്ല. അമേരിക്കയില്‍ വെടിവെപ്പ് ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നതായി വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി കാരിന്‍ ജീന്‍ പിയറി പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും മറ്റ് റെയില്‍വെ ജീവനക്കാരെ പൂര്‍ണമായി മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ പലരും ചികിത്സ തേടുകയുണ്ടായി . സംഭവ സമയത്ത് 80 ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button