Latest NewsNewsFootballSports

ടെർ സ്റ്റേഗൻ ബാഴ്‌സലോണയിൽ തുടരും

ജർമ്മൻ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ബാഴ്‌സലോണയിൽ തുടരും. ഈ സീസൺ അവസാനത്തോടെ ബാഴ്‌സലോണ വിടുമെന്നുള്ള അഭ്യൂഹങ്ങളെ താരം തന്നെ തള്ളി കളയുകയായിരുന്നു. ബെറൂസിയ ഡോർട്മുണ്ടിൽ ടെർ സ്റ്റേഗനായി ഒരു ഓഫറും വന്നിട്ടില്ലെന്ന് ബാഴ്‌സ അധികൃതർ വ്യക്തമാക്കി.

ടെർ സ്റ്റേഗൻ ബാഴ്‌സലോണ വിട്ടു പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഈ വരുന്ന സീസണിൽ അദ്ദേഹം ബാഴ്‌സലോണ തന്നെ ഉണ്ടാകുമെന്നും ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു.

നിലവിൽ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ടെർ സ്റ്റേഗൻ. മൂന്ന് മാസം കഴിഞ്ഞു മാത്രമെ താരം ഇനി കളത്തിൽ എത്തുകയുള്ളൂ. 2014 മുതൽ ബാഴ്‌സലോണയിലുള്ള താരമാണ് ടെർ സ്റ്റേഗൻ. ബാഴ്‌സലോണയ്ക്ക് ഒപ്പം നാലു സ്പാനിഷ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button