Latest NewsNewsIndia

കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് 10 ലക്ഷം നൽകി സർക്കാർ

വിജയവാഡ: കൊറോണ വൈറസ് രോഗം ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് 10 ലക്ഷം നൽകി ആന്ധ്രപ്രദേശ് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. പാവനി ലക്ഷ്മി പ്രിയങ്കക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കലക്ടർ ഇംത്യാസാണ് കൈമാറി‍യിരിക്കുന്നത്.

സ്ഥിര നിക്ഷേപമായാണ് 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. കനുരു സ്വദേശികളായ പ്രിയങ്കയുടെ പിതാവ് പി. മോഹൻകുമാറും മാതാവ് ഭാഗ്യലക്ഷ്മിയും കൊറോണ വൈറസ് രോഗം ബാധിച്ച് മരിക്കുകയായിരുന്നു ഉണ്ടായത്. അതേ ജില്ലയിലെ തന്നെ അഞ്ച് കുട്ടികൾക്ക് കൂടി കൊറോണ വൈറസ് രോഗബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സമൂഹം ഇവരെ അകറ്റിനിർത്തുകയായിരുന്നു ഉണ്ടായത്. ഇവർക്കും പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ്.

ബാങ്കിൽ നിക്ഷേപിച്ച തുകയുടെ അഞ്ചോ ആറോ ശതമാനം പലിശ കുട്ടിയുടെ രക്ഷിതാവിന് കൈമാറും. 25 വയസ്സ് ആകുന്നതുവരെ ഇത് തുടരുമെന്നും കലക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button