Latest NewsKeralaNewsIndia

അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും; ട്വിറ്റർ

സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ മീഡിയയെയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന നിയമങ്ങളോട് ആദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്

ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കി ട്വിറ്റര്‍. ഐ.ടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ക്രിയാത്മക സംഭാഷണം തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാണ് നിലപാടെന്നും ട്വിറ്റർ വ്യക്തമാക്കി

സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ മീഡിയയെയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന നിയമങ്ങളോട് ആദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയിൽ ഓഫിസർ വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാൽ 36 മണിക്കൂറിനുള്ളിൽ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കേന്ദ്ര സർക്കാർ നിയമത്തിൽ പറയുന്നത്.

എന്നാൽ, വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്നും, ഐ.ടി മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍പ്രസാദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button