KeralaNattuvarthaLatest NewsNews

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ തങ്ങളുടേതാക്കി മാറ്റി കണ്ണിൽപൊടിയിടുന്ന നയം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ കെ. സുരേന്ദ്രന്‍

കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒന്നും ചെയ്യാനില്ലാതെ പിണറായി സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടിയുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞത്തിന്റെ ആവർത്തനം മാത്രമാണെന്നും, കേന്ദ്രസർക്കാരിന്റെ പദ്ധതികൾ തങ്ങളുടേതാക്കി മാറ്റി കണ്ണിൽപൊടിയിടുന്ന നയം ആവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒന്നും ചെയ്യാനില്ലാതെ പിണറായി സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് കോവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായെന്നും, കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർശ്രമിക്കുന്നതതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാതെ കേന്ദ്രത്തിനെതിരെ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്നു; ഡോ. സന്തോഷ് ബാബു

കഴിഞ്ഞ സർക്കാരിന്റെ കാലത്തും അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടത്തിയതാണെന്നും, ഒന്നാം പിണറായി സർക്കാർ എത്രപേർക്ക് ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപനത്തിൽ കിഫ്ബിയിൽ സംസ്ഥാനം എത്ര കടം എടുത്തെന്നും അതെങ്ങനെയാണ് വീട്ടുകയെന്ന് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി കേന്ദ്രസർക്കാർ ഉയർത്തിയെങ്കിലും അതിനെ സ്വാഗതം ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് നയപ്രഖ്യാപനത്തിൽ സർക്കാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button