KeralaLatest NewsNews

നേരത്തെ പറഞ്ഞിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേനെ, ഇതിപ്പോൾ അപഹാസ്യനാകേണ്ടി വന്നു ; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികൾ കൂടുതല്‍ വ്യക്തമാകുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച്‌ രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായെന്ന് രണ്ട് ദിവസം മുൻപ് സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു. വി ഡി സതീശന്റെ പ്രതിപക്ഷ നേതൃത്വം കൊണ്ട് കോൺഗ്രസ് പുതിയ ഒരു സാമൂഹ്യാന്തരീക്ഷത്തിലേക്ക് നടന്നടുക്കുകയാണ്.

Also Read:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; കലാശപ്പോരാട്ടം സമനിലയായാല്‍ എന്ത് സംഭവിക്കും?

എന്നാൽ പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ലെന്നും തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ രമേശ്‌ ചെന്നിത്തല പറയുന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. വരും കാലങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് ഉടലെടുക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button