Latest NewsNewsIndia

‘ഇന്ത്യന്‍ വേരിയന്റ്’ ഉത്ഭവിച്ചത് കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന്; രൂക്ഷവിമര്‍ശനവുമായി ബിജെപി

'പാകിസ്താന് ആയുധം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്'

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്. രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Also Read: കൊല്ലം ഇത്തവണയും ഞങ്ങള്‍ നേടിയത് കൊണ്ടാണ് ഈ വ്യാജപ്രചരണം; രാഹുലിന്റെ വാടക വിവാദത്തെ നിയമപരമായി നേരിടും: ബിന്ദു കൃഷ്ണ

കോവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെയും ഗൗരവ് ഭാട്ടിയ വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ് നിരന്തരമായി രാജ്യത്തെ അപമാനിക്കുകയാണ്. കോവിഡിന്റെ ‘ഇന്ത്യന്‍ വേരിയന്റ്’ എന്ന പ്രയോഗം കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തെ താഴ്ത്തിക്കെട്ടുന്നതിലൂടെ പാകിസ്താന് ആയുധം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. 2008ല്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഭീകരവാദികള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ കോണ്‍ഗ്രസിനാണോ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ ഓര്‍ത്ത് വിതുമ്പിയ പ്രധാനമന്ത്രിയുടെ കണ്ണുനീരിനാണോ ആത്മാര്‍ത്ഥതയുള്ളതെന്ന് ജനം വിലയിരുത്തട്ടെയെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button