NattuvarthaLatest NewsKeralaNews

മരിച്ച റിയാസും പരിക്കേറ്റ അന്‍ഷാദും കാപ്പ കേസ് പ്രതികൾ ; കാറിൽ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു

ഹരിപ്പാട്: ദേശീയപാതയില്‍ പുലർച്ചെ നടന്ന വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. അപകടത്തിൽപ്പെട്ട കാറില്‍ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനക്കിടയിലാണ് കണ്ടെത്തൽ. പിന്നീടുണ്ടായ അന്വേഷണത്തില്‍ അപകടത്തില്‍ മരിച്ച റിയാസ്, പരുക്കേറ്റ അന്‍ഷാദ് എന്നിവര്‍ കാപ്പ കേസിലെ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. സംഭവത്തില്‍ കായംകുളം പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പുലർച്ചെയുണ്ടായ അപകടത്തിന്റെ ഭീതി ഇതുവരെ വിട്ടു മാറിയിട്ടില്ല.

Also Read:വിദേശ കമ്പനികൾക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്തോളു, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്ര ഐടി മന്ത്രി

വെളുപ്പിന് കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തെ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണല്‍ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്.
പുലർച്ചെ മഴയുള്ള സമയത്താണ് അപകടം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

നാലുപേരാണ് മരണപ്പെട്ടത്. രണ്ടുപേര്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജിലാണ്. ലോറിയുടെ ഡ്രൈവറും ക്ലീനറും പരിക്കുകളോടെ ആശുപത്രിയിലുണ്ട്. കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍(20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി(23), അന്‍ഷാദ്(27) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button