KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ നീട്ടിയേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം : ഒരാഴ്‌ച കൂടി സംസ്ഥാനത്ത് ലോക്ക്‌ഡൗൺ നീട്ടാൻ സാധ്യത. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ 24 മണിക്കൂറിലെ ടി പി ആര്‍ 16.4 ആണ്.

നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടി പി ആര്‍ കൂടുതലാണ്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.

Read Also : കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; മലപ്പുറത്തെ മാറ്റി നിർത്തി സർക്കാർ

അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button