Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോര്‍ജ്ജ് (54) ആണ് മരിച്ചിരിക്കുന്നത്. റിയാദ് എക്സിറ്റ് 30 തുവൈക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.

പിതാവ് – പരേതനായ ജോര്‍ജ്, മാതാവ് – തങ്കമ്മ, ഭാര്യ – മിനി ബിജു, മകന്‍ – അഖില്‍ ബിജു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുന്നതാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button