KeralaLatest NewsNews

കീടങ്ങളെ അകറ്റാൻ ചായം അടിച്ചതിന് കാവിനിറം പൂശിയെന്ന വർഗീയ വിദ്വേഷം പകർത്തിയ വാർത്തയ്‌ക്കെതിരെ സന്ദീപ് വാചസ്പതി

എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോർട്ടറെ പോലുള്ളവർക്ക് ഇത് അസാധാരണമായിരിക്കാം.

വിവാദങ്ങൾ വിളയാടുന്ന കേരളത്തിൽ എന്തിനെയും പ്രതിഷേധാത്മക രീതിയിൽ നോക്കിക്കാണുന്ന മലയാള മാധ്യമങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ കെ പട്ടേൽ ചുമതലയേറ്റ ഉടൻ എല്ലാ ദ്വീപുകളിലെയും തെങ്ങുകളിൽ കാവി നിറം പൂശിയതും വിവാദത്തിലെന്ന മലയാള മനോരമയുടെ വാർത്തയ്ക്കെതിരെയാണ് സന്ദീപ് വാചസ്പതി രംഗത്ത് എത്തിയത്. ഈ വാർത്തയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണമെന്ന ചോദ്യമാണ് ഫേയ്‌സ്‌ബുക്ക് കുറിപ്പിൽ സന്ദീപ് വാചസ്പതി ഉന്നയിക്കുന്നത്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈ വാർത്തയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണം. ഈ വാർത്ത എഴുതിയ മഹാൻ കൂപ മണ്ഡൂകമാണെന്ന് മനസിലായി. പക്ഷേ മഹാരഥൻമാർ അടങ്ങിയ പത്രാധിപ സമിതി അങ്ങനെയല്ലല്ലോ? കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്ക് ഇപ്പോഴത്തെ സംഭവത്തിൽ ഒരു അസ്വാഭാവികതയും തോന്നില്ല. എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോർട്ടറെ പോലുള്ളവർക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛർദ്ദിൽ അപ്പാടെ പ്രസിദ്ധീകരിക്കാൻ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്ന് ഒരപേക്ഷയുണ്ട്. മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേർ ഈ നാട്ടിൽ ഇന്നും ജീവിക്കുന്നുണ്ട്. അവരേക്കൂടി മതഭ്രാന്തൻമാരാക്കരുത്.

http://

ഇത് ‘മട്ടി’ അഥവാ ‘മാഠി’ കളർ ആണ് പൂശിയിരിക്കുന്നത്. മണ്ണ്, ഭൂമി എന്നൊക്കെ ഈ വാക്കിന് അർത്ഥം വരും. അതായത് മണ്ണിന്‍റെ നിറം. ‘ഗേരു മിട്ടി’ എന്ന പേരിലാണ് ഇത് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. കീടങ്ങളെ തുരത്താൻ ബ്രിട്ടീഷ് കാലഘട്ടം മുതൽ ഉപയോഗിച്ച് വരുന്നതാണ് ഇത്. ചെലവ് കുറഞ്ഞ ഇത് പെയിന്‍റ് അല്ല, ചുവന്ന മണ്ണാണ്. വെളുത്ത നിറത്തിനായി ചുണ്ണാമ്പ്/കുമ്മായം ഉപയോഗിക്കും. കുത്തിത്തിരിപ്പാണ് ലക്ഷ്യം എന്ന് അറിയാം. എങ്കിലും അതിന് മതത്തെ കൂട്ടു പിടിക്കരുത്. അത് വലിയ തീ ആണ്. അത് ആളിക്കത്തിയാൽ ആർക്കും അണയ്ക്കാനാവാതെ വരും. വാർത്ത എഴുതിയവനോ അത് പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയവർക്കോ നിയന്ത്രിക്കാനാവില്ല. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഒരു മനസുഖം ഉണ്ടാകുമെങ്കിലും അത് ഈ നാടിന് ആപത്താണ്. അത് ഓർക്കണമെന്ന് ഒരഭ്യർത്ഥനയുണ്ട്.

Read Also: പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button