Latest NewsKeralaNewsIndia

ലക്ഷദ്വീപിൽ സമ്പൂർണ്ണ അടച്ചിടൽ; ഉത്തരവ് പുറത്തിറക്കി

ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി

കൊച്ചി: ലക്ഷദ്വീപിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് ലക്ഷദ്വീപിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്. അഞ്ചു ദ്വീപുകളിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി.

Read Also: തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം; നിയമസഭ പ്രമേയത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡികാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്തെത്താൻ അനുമതി നൽകിയിട്ടുണ്ട്.

കവരത്തി, മിനിക്കോയ്,കൽപെയ്നി, അമനി ദ്വീപുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർഫ്യൂ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഈ ദ്വീപുകളിൽ ഉൾപ്പെടെയാണ് ജൂൺ ഏഴ് വരെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാര നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അടച്ചിടൽ പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ല; സെൻട്രൽ വിസ്തക്കെതിരെ കുപ്രചാരണങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button