KeralaLatest NewsNewsCrime

പോലീസുകാർക്ക് നേരെ ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണം; നിരവധിപേർക്ക് പരിക്ക്

കൊല്ലം: തെന്മല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ചാരായ വാറ്റ് സംഘം ആക്രമിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു. റെയിഡിന് എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണ ശേഷം ഓടി രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിക്കുകയുണ്ടായി.

തെന്‍മല ഒറ്റക്കലിന് സമീപത്ത് വെച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം ഉണ്ടായിരിക്കുന്നത്. കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് സിഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയിരുന്നു ഉണ്ടായത്. ആക്രമണത്തില്‍ എസ്ഐ ഷാലുവിന് സാരമായി ആക്രമണത്തിൽ പരുക്കേറ്റു. ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വ്യാജവാറ്റ് സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി വനമേഖലയില്‍ ഉള്‍പ്പടെ തെരച്ചിൽ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button