KeralaLatest NewsNewsIndia

‘പച്ചയായ’ ജീവിതത്തിനു മുൻപിൽ പകച്ചു പോകരുത്; സർക്കാരിന്റെ ന്യൂനപക്ഷ അനുപാതത്തെ പരിഹസിച്ച് അലി അക്ബർ

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിലെ ഹൈക്കോടതി വിധിയിൽ രണ്ട് ചേരിയിലാണ് രാഷ്ട്രീയക്കാർ. ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകളും ഇടത് അനുകൂലികളും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ന്യൂനപക്ഷ അനുപാതത്തെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. അഞ്ഞൂറിനെക്കാൾ അൻപത് വലുതായത് കാരണം ഭൂരിപക്ഷത്തിന് വിലയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പഠിച്ച ശേഷം പ്രതികരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Also Read:കോവിഡ് : ഇന്ത്യയ്ക്കായി ജീവൻരക്ഷാ ഉപകരണങ്ങൾ നൽകി ഉക്രയിൻ

‘ഹൈന്ദവരിൽ ദരിദ്രരേ, ഇല്ല, അവർക്ക് സ്കൂളിൽ ഫീസ്‌ കൊടുക്കേണ്ടതില്ല, അഡ്മിഷനും ഫ്രീ, വിധവകൾക്ക് ഒരു ബുദ്ധിമുട്ടുമില്ല, വേദം പഠിപ്പിക്കുന്നവൻ ഉണ്ണുന്നത് സ്വർണ്ണതാലത്തിൽ, ഒരുപാട് ദൈവങ്ങളുള്ളതുകൊണ്ട് ദൈവിക മത കാര്യത്തിൽ സർവ്വം സുഭിക്ഷം, രൂപങ്ങളുള്ളത് കൊണ്ട് വരച്ചു വരച്ചു കലിപ്പും തീർക്കാം, അഞ്ഞൂറിനെക്കാൾ അൻപത് വലുതായത് കാരണം ഭൂരിപക്ഷത്തിന് വിലയുമില്ല, ഇപ്പറഞ്ഞതിൽ കുറെയൊക്കെ ക്രിസ്ത്യാനികൾക്കും ബാധകം… ഇങ്ങിനെ സുഭിക്ഷതയുള്ളപ്പോൾ, അപ്പുറത്തെ സഹായിക്കേണ്ടത് ഇവരുടെ കടമയല്ലേ, അതേ കടമകൾ നിർവ്വഹിക്കുന്നവരായി തുടരണം, ഹൈന്ദവർ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും രാമ രാമാ എന്നും മന്ത്രിച്ചു കാലം കഴിക്കുക… ക്രിസ്ത്യാനികൾ തന്നെപ്പോലെ തന്റെ അയൽക്കാരെ സ്നേഹിക്കുക, ഇടതു കരണത്ത് ആരെങ്കിലും പൂശിയാൽ വലതു കരണം കാണിച്ചു കൊടുക്കുക.. കുരിശുവരയ്ക്കുക. “പച്ചയായ” ജീവിതത്തിനു മുൻപിൽ പകച്ചു പോകരുത്…. സ്വസ്തി..’- അലി അക്ബർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button