COVID 19Latest NewsNews

വവ്വാലുകളിലെ വൈറസില്‍ മുനകള്‍ പിടിപ്പിച്ച്‌, മാരകമായ കൊറോണ വൈറസുകളാക്കി മാറ്റുകയായിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട്

വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്.

ലണ്ടന്‍ : ലോകത്തെ മുഴവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നുള്ള പുതിയ പഠനം പുറത്ത്. വൈറസ് വവവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നതിന് റിവേഴ്‌സ് എന്‍ജിനീയറിംഗ് നടത്തിയെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പഠനത്തിലുള്ളത്.

കൊറോണ വൈറസ് സാര്‍സ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആന്‍ഗസ് ഡാല്‍ഗ്ലൈഷ്, നോര്‍വെ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

read also: രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ പിടികൂടിയത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ; കൂടുതൽ വിവരങ്ങൾ പുറത്ത്‌

”ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്‌, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും. ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും” പഠനം വ്യക്തമാക്കുന്നു.

പ്രാഥമിക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞര്‍മാരും മാധ്യമങ്ങളും ഇത് തള്ളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്, സോറെന്‍സെന്‍ എന്നിവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button