Latest NewsNewsIndia

പ്രേതമോ, അന്യഗ്രഹ ജീവിയോ?; ഇത് സിനിമയല്ല, യാഥാർത്ഥ്യം! – ഞെട്ടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളത്

പ്രേതമോ, അന്യഗ്രഹ ജീവിയോ?; ഈ കാഴ്ച വിദേശത്തേതല്ല, വീഡിയോ വൈറൽ കാണാം

ഹസാരിബാഗ്: പ്രേതങ്ങൾ പോലെയുള്ള ഫാന്റസി കഥകളിൽ ചിലർക്കൊക്കെ വിശ്വാസമുണ്ടാകാം. രാത്രി യാത്രയ്ക്കിടെ വഴിയരികിൽ അന്യഗ്രഹജീവിയെ പോലെ ഒന്നിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

Also Read:തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം; നിയമസഭ പ്രമേയത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

സംഭവം വിദേശത്തല്ല, ജാർഖണ്ഡിലെ ഹസാരിബാഗ് എന്ന സ്ഥലത്താണ്. ഇവിടെ പാലം കടക്കുന്ന ഇടത്താണ് ഈ ജീവി പ്രത്യക്ഷപ്പെട്ടത്. തീരെ മെലിഞ്ഞ് നല്ല പൊക്കമുള്ള രൂപമാണ് വീഡിയോയിലുള്ളത്. ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ആ രൂപം കാണാം. ആദ്യനോട്ടത്തിൽ ശരീരത്ത് വസ്ത്രമൊന്നും ഇല്ലെന്ന് തോന്നും. ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കി നടന്നു നീങ്ങുന്നതായാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.

സാധാരണ പ്രേത കഥകളിലെ പ്രേതങ്ങൾ ക്യാമറയിൽ തെളിയാറില്ലല്ലോ, അല്ലേ? അതുമല്ല, ഇത് രണ്ടിലും പെടാത്ത മറ്റെന്തെങ്കിലുമാണോ ആ രൂപം എന്നും വീരൽ ചോദിക്കുന്നു. സംഭവം വൈറലായതോടെ പലരും ഇത് വ്യാജ വീഡിയോ ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, വീഡിയോ സത്യമാണെന്നും പക്ഷേ വീഡിയോയിൽ കാണുന്നത് എന്താണെന്ന് ഉറപ്പില്ലെന്നും വീരൽ പറയുന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button