Latest NewsNewsFootballSports

വേതനം കുറവ്, എന്നിട്ടും സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ ചേർന്നതിനു പിന്നിൽ ഒരേയൊരു കാരണം; പ്രതീക്ഷയിൽ ആരാധകർ

മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ

ക്യാമ്പ് നൗ: മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ ബാഴ്‌സലോണയിൽ കരാർ ഒപ്പുവെച്ചു. അഗ്വേറോയും ബാഴ്‌സലോണയും തമ്മിൽ കരാർ ഒപ്പുവെച്ച വിവരം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടു. രണ്ട് വർഷത്തെ കരാറാണ് അഗ്വേറോ ബാഴ്‌സലോണയിൽ ഒപ്പുവെച്ചത്. അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ അവസാന മത്സരമായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരം ക്യാമ്പ് നൗവിൽ എത്തുകയായിരുന്നു.

അതേസമയം, മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിക്കുന്ന വേതനം അഗ്വേറോയ്ക്ക് ബാഴ്‌സലോണയിൽ ലഭിക്കില്ല. പത്തു മില്യൺ യൂറോയിൽ താഴെയാകും അഗ്വേറോയുടെ പ്രതിവർഷ വേതനം. മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം മുൻനിർത്തിയാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. അഗ്വേറോ ബാഴ്‌സലോണയിൽ എത്തുന്നതോടെ മെസ്സി ക്ലബ് വിടില്ലെന്ന് വിശ്വാസത്തിലാണ് ആരാധകർ.

മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്‌സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു. മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്ന് അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മാധ്യമ പ്രവർത്തകൻ അക്രാഫ് ബെൻ അയാദിനെ ഉദ്ധരിച്ചാണ് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button