Latest NewsNewsCrime

മര്‍ദ്ദിച്ചതിനു പിന്നാലെ വിഷം കൊടുത്ത് വഴിയിൽ ഉപേക്ഷിച്ചു; സഹോദരിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു

ആരിഫ് മാസിഹ് എന്ന മുപ്പത്തിരണ്ടുകാരനായ യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഗോജ്ര : തന്റെ സഹോദരിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാനിത്യം. പാകിസ്ഥാനിലെ ഗോജ്ര പട്ടണത്തിലാണ് സംഭവം. ആരിഫ് മാസിഹ് എന്ന മുപ്പത്തിരണ്ടുകാരനായ യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് പാല് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരിഫിന്റെ സഹോദരി രെഹാന ബീബിയെ രണ്ടുപേർ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാര്‍ വാതില്‍ പൊളിച്ച്‌ അകത്തു കടക്കുകയും രെഹാനയെ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിയ്ക്കുകയും ചെയ്തു. സംഭവത്തിൽ ആരിഫ് പോലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെ രണ്ട് പ്രതികളും ആരിഫിന്റെ വീട്ടിലേക്ക് കടന്നു ചെന്ന് അയാളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴികള്‍.

read also: യു.എ.ഇയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കൊലപ്പെടുത്തി , കൊല നടന്നത് മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍

വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടുപേർ ആരിഫിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ഉള്ളില്‍ വിഷം കയറ്റുകയും, പിന്നീട് തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ആരിഫ് മരണപ്പെടുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button