COVID 19Latest NewsNewsIndiaInternational

ജീവനക്കാരാണ് യഥാർത്ഥ നായകർ; കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി ആസ്റ്റർ

ജീവനക്കാർക്ക്​ പ്രതിമാസം ലഭിച്ചിരുന്ന അടിസ്​ഥാന ശമ്പളമാണ്​ പത്ത്​ വർഷത്തേക്ക്​ ആശ്രിതർക്കായി നൽകുന്നത്

ദുബൈ: കോവിഡ് രോഗബാധയ്‌ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക്​ സഹായ വാഗ്ദാനവുമായി ആസ്​റ്റർ. പത്ത്​ വർഷത്തേക്ക് ആശ്രിതർക്ക്​ പ്രതിമാസം ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. ആസ്​റ്ററിലെ അഞ്ച്​ ജീവനക്കാരാണ് ഇതുവരെ​ കോവിഡ്​ ബാധിതരായി ​ മരിച്ചത്​. ജീവനക്കാർക്ക്​ പ്രതിമാസം ലഭിച്ചിരുന്ന അടിസ്​ഥാന ശമ്പളമാണ്​ പത്ത്​ വർഷത്തേക്ക്​ ആശ്രിതർക്കായി നൽകുന്നത്​.

സ്വന്തം ജീവനേക്കാള്‍ രോഗികളുടെ പ്രയാസങ്ങൾക്ക്​ മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കോവിഡിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്നും ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് ചെറിയ ആശ്വാസമേകാനെങ്കിലും തന്റെ പ്രവർത്തി ഉപകരു​ക്കുമെന്ന്​ കരുതുന്നതായും ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

‘അഞ്ച്​ ജീവനക്കാർക്ക്​ ജീവൻ നഷ്​ടമായത്​ വേദനാജനകമാണ്​. സ്വന്തം കുടുംബാംഗങ്ങളെ തനിച്ചാക്കിയാണ് അവർ യാത്രയായത്​. അവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്ക്​ പിന്തുണ നൽകേണ്ടത്​ കടമായി ഏറ്റെടുക്കുകയാണ്​. അവരില്‍ പലരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്ന കാര്യം വിസ്​മരിക്കാൻ കഴിയില്ല. ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button