Latest NewsNewsTechnology

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക റീചാര്‍ജ് പ്ലാനുകളുമായി ജിയോ, 98 രൂപയ്ക്ക് വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍ പുറത്തിറക്കി

 

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകളുമായി ജിയോ. 98 രൂപയ്ക്ക് വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍ പുറത്തിറക്കി. ഈ റീചാര്‍ജ് പ്ലാന്‍ ഒരു വര്‍ഷത്തിലേറെയായി നിലവില്‍ ഇല്ലായിരുന്നു. എന്നാല്‍ ജിയോ വീണ്ടും പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളുടെ പുതിയ പട്ടികയുമായി രംഗത്ത് വന്നിരിക്കുകയാണ്.

Read Also : കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം

ഈ ഓഫറുകള്‍ വീണ്ടും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. 98 രൂപയുടെ റീചാര്‍ജുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. 14 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാന്‍. മുഴുവനായി 21 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

98 രൂപയുടെ റീചാര്‍ജിന് പുറമെ 39 രൂപ 69 രൂപ എന്നീ പ്ലാനുകളും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ രണ്ടു ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button