Latest NewsNewsIndia

കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം

50 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

മുംബൈ: കോവിഡ് വ്യാപനത്തിന് തടയിടാനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങൾക്കായി ഒരു മത്സരമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് സമ്മാനം നൽകുന്നതാണ് പദ്ധതി. 50 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Read Also: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ

സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസൻ മുഷ്റിഫാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പടരാതിരിക്കാൻ ചില ഗ്രാമങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച മൈ വില്ലേജ് കൊറോണ ഫ്രീ’ പദ്ധതിയുടെ ഭാഗമായാണ് കോവിഡ് മുക്തഗ്രാമ മത്സരം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്

സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 18 സമ്മാനങ്ങൾ നൽകും. ആകെ 5.4 കോടി രൂപയുടെ സമ്മാന തുക വിതരണം ചെയ്യും. മത്സരത്തിൽ വിജയിക്കുന്ന ഗ്രാമങ്ങൾക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button