KeralaLatest NewsNews

ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രത്തിന്റെ വിചിത്ര നയം, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവില്‍ കേന്ദ്രം നിരത്തുന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രം എണ്ണ കമ്പനികള്‍ക്ക് നല്‍കിയശേഷമാണ് ദിവസംതോറും വില വര്‍ദ്ധിക്കുന്നത്. വില വര്‍ദ്ധിപ്പിക്കുന്ന നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.എച്ച് .കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് തിരിച്ചടി

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പെട്രോളിന്റേയും ഡീസലിന്റേയും കേന്ദ്ര നികുതി 307 ശതമാനമാണ് വര്‍ദ്ധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2021 ല്‍ ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണയും വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലയുമായി ബന്ധപ്പെട്ട നാലിന എക്സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ആന്റ് റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ് നാലിനങ്ങള്‍. ഇതില്‍ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ സംസ്ഥാനവുമായി പങ്കിടുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button