KeralaLatest NewsNews

15 ദിവസത്തിനുള്ളിൽ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ: സന്ദീപ് വാചസ്പതി

തരൂർ രാജ്യത്തെ വാക്സീൻ വിതരണത്തിൽ ആദ്യം ട്വീറ്റ് ചെയ്തത് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ്.

ലോകത്തെ കോവിഡ് മഹാമാരി കീഴടക്കുമ്പോൾ നിരവധി രാജ്യങ്ങൾക്ക് വാക്‌സീൻ നൽകി മാതൃകയായ രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം പിയോട് ചില ചോദ്യങ്ങളുമായി ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ ചോദ്യം.

ശശി തരൂരിന്റെ രണ്ട് ട്വീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാചസ്പതിയുടെ ഫേയ്‌സ്‌ബുക്ക് കുറിപ്പ്. തരൂർ രാജ്യത്തെ വാക്സീൻ വിതരണത്തിൽ ആദ്യം ട്വീറ്റ് ചെയ്തത് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിൽ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ്. ഇന്ത്യ എൻ ഡി ടി വിയുടെ വാർത്ത പങ്കുവെച്ചാണ് തരൂർ കുറിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാരിനെതിയരെയുള്ള പരാമർശമാണ് ഉന്നയിക്കുന്നത്. ‘മോദിജി തങ്ങൾ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട വാക്‌സീനുകൾ വിദേശത്തേയ്ക്ക് അയച്ചത്’ എന്ന ട്വീറ്റുമായാണ് തരൂർ രംഗത്ത് എത്തിയത്. തരുരിന്റെ ഈ രണ്ട് വൈരുദ്ധ്യാത്മക കുറിപ്പുകൾക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് സന്ദീപ് വാചസ്പതി. ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും സന്ദീപ് വാചസ്പതി കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

15 ദിവസത്തിനുള്ളിൽ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ശരീരം വിറ്റു ജീവിക്കുന്നവർക്ക് ഇതിലും അന്തസ്സുണ്ടാവും മിസ്റ്റർ.

http://

Read Also: എക്‌സ്‌-റേയില്‍ കണ്ടത് ആഭരണങ്ങള്‍; ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ അനുസ്മരിപ്പിച്ച കള്ളന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button