KeralaLatest NewsNews

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അധിക നിയന്ത്രണങ്ങള്‍ 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന ഇന്ധന വില ജൂൺ മാസവും തുടരുകയാണ്.

ഇന്ധന വില കുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button