KeralaNattuvarthaLatest NewsNewsIndia

‘കെ.എസ്.ആര്‍.ടി.സി’: പേര് ഉപയോഗത്തിൽ ട്വിസ്റ്റുമായി കർണാടകം

പേര് കർണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാക‍ർ വ്യക്തമാക്കി

ബെംഗളൂരു: കെ.എസ്.ആര്‍.ടി.സിയെന്ന പേര് മാറ്റില്ലെന്ന് വ്യക്തമാക്കി കർണാടകം. തങ്ങളുടെ ഹർജിയില്‍ അന്തിമവിധി വന്നിട്ടില്ലെന്നും, കേരളത്തിന്‍റെ അവകാശവാദങ്ങൾ തെറ്റാണെന്നും കർണാടക ആർ.ടി.സി എം‍.ഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കർണാടകയുടെ ഹർജി പരിഗണിക്കുന്ന ഇന്‍റെലക്ച്വല്‍ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ കേന്ദ്രസർക്കാർ കഴിഞ്ഞ ഏപ്രിലില്‍ ഓർഡിനന്‍സിലൂടെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോർഡ് പരിഗണിച്ചുവന്നിരുന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ട്രേഡ്മാർക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കെ.എസ്.ആര്‍.ടി.സി പേര് തുടർന്നും ഉപയോഗിക്കുമെന്നും കർണാടക ആർ.ടി.സി എം‍.ഡി അറിയിച്ചു. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്ന് കേരളത്തിന്‍റെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഫ്രാന്‍സ്, ഇന്ത്യയിൽ നിന്നുളളവർക്ക് വിലക്ക് തുടരും

കേരളം വിധിയുടെ പകർപ്പ് നല്‍കിയാല്‍ വിശദമായ മറുപടി നല്‍കുമെന്നും, വിധിയുടെ പകർപ്പ് നല്‍കാനാവശ്യപ്പെട്ട് കർണാടക ആർ.ടി.സി ഉദ്യോഗസ്ഥർ ഗതാഗതമന്ത്രി ആന്‍റണി രാജുവിനെ സമീപിച്ചിട്ടുണ്ടെന്നും കർണാടക ആർ.ടി.സി എം‍.ഡി പറഞ്ഞു. ഇതിന് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി എന്ന പേര് കർണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാക‍ർ വ്യക്തമാക്കി. ബസുകളുടെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നയപരമായി കർണാടകത്തെ ബോധ്യപ്പെടുത്തുമെന്നും, ആവശ്യമെങ്കില്‍ സെക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചർച്ച നടത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button