Latest NewsNewsInternational

‘സൂപ്പര്‍മാനെ’ ബസ് ഇടിച്ചു; അമ്പരന്ന് യാത്രക്കാര്‍, വീഡിയോ വൈറല്‍

ലൂയിസ് റിബീറോ ഡി ഗ്രാന്‍ഡെ എന്നയാളെയാണ് ബസ് ഇടിച്ചത്

റിയോ ഡി ജനീറോ: സൂപ്പര്‍മാന്‍ കഥാപാത്രങ്ങള്‍ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. എത്ര വലിയ വസ്തുവിനെയും തടുത്തുനിര്‍ത്താനും എടുത്ത് ഉയര്‍ത്താനുമെല്ലാം സൂപ്പര്‍മാന് കഴിയും. എന്നാല്‍ ബ്രസീലില്‍ ബസ് തടയാന്‍ ശ്രമിച്ച ‘സൂപ്പര്‍മാന്’ സൂപ്പര്‍ ഇടിയാണ് കിട്ടിയത്.

Also Read: ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ്, മരണനിരക്ക് ഉയര്‍ന്നുതന്നെ: സംസ്ഥാനത്തെ പുതിയ കോവിഡ് കണക്കുകള്‍ പുറത്ത്

സൂപ്പര്‍മാന്റെ വേഷം ധരിച്ച് ഓടുന്ന ബസ് തടഞ്ഞുനിര്‍ത്താനുള്ള ലൂയിസ് റിബീറോ ഡി ഗ്രാന്‍ഡെ എന്ന 35കാരന്റെ ശ്രമം പാളി. മൈക്ക് പിടിച്ച് നടുറോഡില്‍ പ്രകടനം നടത്തിയ ലൂയിസിനെ ബസ് ഇടിച്ചു. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിന്നില്‍ നിന്ന് ബസ് വരുന്നതും ലൂയിസ് കൈ ഉയര്‍ത്തി ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം.

https://youtu.be/LoQRhzttR6s

ബസിന് നേരെ കൈ കാണിച്ച ശേഷം ക്യാമറയില്‍ നോക്കി ലൂയിസ് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇയാള്‍ പ്രതീക്ഷിച്ച പോലെ ബസ് നിര്‍ത്തിയില്ലെന്ന് മാത്രമല്ല, ദേഹത്തുവന്ന് മുട്ടുകയും ചെയ്തു. വലിയ ആഘാതമുണ്ടായില്ലെങ്കിലും ലൂയിസ് അല്‍പ്പമൊന്ന് മുന്നോട്ട് തെറിച്ചുപോകുന്നത് വീഡിയോയില്‍ കാണാം. തന്നെ ശരിക്കും ഉരുക്കുകൊണ്ടാണ് നിര്‍മ്മിച്ചതെന്ന് മനസിലായെന്നും വീഡിയോയില്‍ ലൂയിസ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button