KeralaLatest NewsNews

മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പൊതുകടം കോടികൾ കവിയും

കോവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും രേഖകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പൊതുകടം മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.9 ലക്ഷം കോടി കവിയും.നിയമസഭയില്‍ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, കടത്തിന്റെ വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞ് ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനം ആകും. കോവിഡ് വ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ബജറ്റിൽ നടപ്പുവര്‍ഷം 6.6 ശതമാനം ലക്ഷ്യമിടുന്ന ആഭ്യന്തര ഉത്പാദനം ദുരിതകാലം കഴിയുമ്പോള്‍ 12.5 ശതമാനം നേടാമെന്ന് വ്യക്തമാക്കുന്നു. അതിന് നടപ്പ് സാമ്പത്തിക വര്‍ഷം 3,27,000 കോടിയാകുന്ന പൊതുകടം 22,23 വര്‍ഷത്തില്‍ 3,57,000 കോടിയും 23-24ല്‍ 3,90,000 കോടിയാകുമെന്നും കണക്ക് കൂട്ടുകയാണ്. ഇക്കൊല്ലം ആഭ്യന്തര ഉത്പാദനത്തിന്റെ 37 ശതമാനമുള്ള പൊതുകടം 35 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Read Also  :  കൊടകര കേസ്: ധര്‍മ്മരാജന്‍ തൃശൂരിലെ ബിജെപി ഓഫീസിലെത്തി : സുരേഷ്‌ഗോപിയുടെ മൊഴി രേഖപ്പെടുത്തിയേക്കും

എന്നാൽ, കടമെടുത്ത് വികസനവും ക്ഷേമവും തുടരാന്‍ തീരുമാനിച്ചിരിക്കുന്ന ധനവകുപ്പ് പ്രതീക്ഷിക്കും പോലെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുകയും സമ്പദ്‌ ഘടന ഉണരുകയും വേണം. ഇല്ലെങ്കില്‍ പൊതുകടം മൂന്നാം വര്‍ഷം നാല് ലക്ഷം കോടി കവിയുമെന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button