Latest NewsKeralaNews

കുഴല്‍പ്പണ കേസ് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തും: മുരളീധരന്‍

രാജ്യം ഭരിക്കുന്ന പാര്‍ട്ടി കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണ്.

തൃശൂർ: വിവാദങ്ങൾ നിറഞ്ഞ കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.പി. ‘ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്. കെ സുരേന്ദ്രന്‍ പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. സി.കെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാര്‍ഥിക്കും 3 കോടി വരെ കേന്ദ്രം നല്‍കിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തും’- മുരളീധരന്‍ പറഞ്ഞു.

‘ഹെലികോപ്റ്ററും പണം കടത്താന്‍ ഉപയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരും, സുരേന്ദ്രന്‍ സമര്‍പ്പിച്ച ചിലവില്‍ ഹെലികോപ്റ്റര്‍ വാടക രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്’ കെ മുരളീധരൻ ചോദിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍ എത്തി നില്‍ക്കുകയാണെന്നും മുരളിധരൻ വ്യക്തമാക്കി.

Read Also: ഏഷ്യാനെറ്റ് ബ്യൂറോ ആക്രമണം കഴിഞ്ഞിട്ട് നാലുവര്‍ഷം: പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകാതെ സർക്കാർ

‘ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി വേണം ജുഡീഷ്യല്‍ അന്വേഷണം നടത്താൻ. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ? മുഖ്യമന്ത്രി അതിന് തയ്യാറായാല്‍ ഞങ്ങൾ പിന്തുണയ്ക്കും. ഹെലികോപ്റ്റര്‍ ഉപയോഗം തിരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കണം. കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണം. കേന്ദ്രം സംസ്ഥാനത്തിന് എതിരെയും അന്വേഷണം നടത്തുന്നുണ്ട്. അതിനാല്‍ ചിലപ്പോള്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട്’ – മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button