Latest NewsIndiaNewsEntertainment

സീരിയലുകളില്‍ അവസരം വാഗ്​ദാനം ചെയ്ത് പീഡനം : പ്രശസ്ത സീരിയൽ താരം പോക്​സോ കേസിൽ അറസ്റ്റിൽ

മുംബൈ: ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്​ദാനം ചെയ്​ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസില്‍ പ്രശസ്ത ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍.

Read Also : വില കുറഞ്ഞ കോവിഡ് വാക്സിൻ ഉടൻ എത്തും : അംഗീകാരം ലഭിക്കും മുമ്പ് 30 കോടി ഡോസുകള്‍ക്ക്​ ഓര്‍ഡര്‍ 

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ പേള്‍ നാഗിന്‍ 3, ബ്രഹ്​മരക്ഷസ്​ 2, ദില്‍ കി നസര്‍ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.

​പോക്​സോ പ്രകാര​മാണ്​ നടന്‍റെ അറസ്റ്റ്​ രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി. പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന്​ വെള്ളിയാഴ്ച വൈകിട്ടാണ്​ നടൻ അറസ്റ്റിലാകുന്നത്​.

നടനെതിരെയും മറ്റു അഞ്ചുപേര്‍​ക്കുമെതിരെയുമാണ്​ മാല്‍വാനി പൊലീസ്​ കേസെടുത്തിരുന്നത്​. പ്രതികള്‍ ആദ്യം കാറില്‍വെച്ച്‌​ ബലാത്സംഗം ചെയ്​തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്​തതായും പെണ്‍കുട്ടി പൊലീസിന്​ നല്‍കിയ മൊഴിയില്‍ പറയുന്നു. നിലവില്‍ പൊലീസ്​ കസ്റ്റഡിയിലാണ്​ പേള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button