Latest NewsIndia

ജോസ് കെ മാണിയുടെ പരാജയം ആഘോഷിക്കുന്നവരെ തിരിച്ചറിയുമ്പോൾ : സന്ദീപ് വാചസ്പതി

'അതിയായ സന്തോഷം നൽകിയിരിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച ജോസ് കെ മാണി സ്വന്തം തറവാട്ടിൽ തന്നെ തോറ്റു തുന്നംപാടിയതിൽ'

തിരുവനന്തപുരം: ജോസ് കെ മാണിയുടെയും പിസി ജോർജ്ജിന്റെയും ഇ ശ്രീധരന്റേയും പരാജയം ആഘോഷിച്ചുള്ള ചിലരുടെ ശബ്ദരേഖ പുറത്തു വിട്ട് വിമർശിച്ചും പരിഹസിച്ചും സന്ദീപ് വാചസ്പതി. ആ പ്രസംഗത്തിൽ പറയുന്നത് കടുത്ത വർഗീയതയായിരുന്നു. അതിയായ സന്തോഷം നൽകിയിരിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച ജോസ് കെ മാണി സ്വന്തം തറവാട്ടിൽ തന്നെ തോറ്റു തുന്നംപാടിയതിൽ ആണെന്നാണ് പ്രസംഗത്തിന്റെ കാതലായ ഭാഗം.

ഇത് കൂടാതെ ഇ . ശ്രീധരൻ ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്നപ്പോൾ അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തിൽ തോൽപ്പിച്ച ഷാഫി പറമ്പിലിനെ പുരോഹിതൻ നിറഞ്ഞ മനസ്സോടെ അഭിനന്ദിച്ചിരിക്കുന്നു . ഇതാണ് സന്ദീപ് വാചസ്പതി പങ്കുവെച്ചിരിക്കുന്നത്. ഇത് വർഗീയത അല്ല മതേതരമാണെന്നു പറയുന്നവർക്കുള്ള മനോവൈകല്യവും അദ്ദേഹം സൂചിപ്പിക്കുന്നു . ഇതിനെതിരെ കേരളത്തിലെ ഒരു സാംസ്കാരിക നേതാക്കളും മറ്റു രാഷ്ട്രീയപാർട്ടികളും ഒരു ചെറു വിരൽ പോലും അനക്കാത്തതിന്റെ ഇരട്ടത്താപ്പും അദ്ദേഹം തുറന്നു കാട്ടുന്നു .

“ഇടതുപക്ഷത്തിന്റെ വിജയത്തിന് പിന്നിൽ ഇത്തരം സംഘടിത മതശക്തികളുടെ പിന്തുണ ഉണ്ട് . കേരളം ഇപ്പോൾ അപകടകരമായ ഒരു ജങ്ഷനിൽ എത്തിനിൽക്കുകയാണ്”, സന്ദീപ് കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ എംവി ശ്രേയാംസ് കുമാർ തോറ്റപ്പോൾ അദ്ദേഹം പറഞ്ഞതും ഇതേ സംഘടിത ശക്തികളെ കുറിച്ചാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹത്തിന്റെ വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button