Latest NewsNewsIndia

നാളെ ദ്വീപില്‍ നിരാഹാര സമരം: കടയടക്കുമെന്ന്​ വ്യാപാരികള്‍, ഇത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യം

നീണ്ട പത്തു വർഷങ്ങൾക്ക് ​ ശേഷമാണ്​ ദ്വീപ്​ ഹര്‍ത്താലിന്​ സാക്ഷ്യം വഹിക്കുന്നത്​.

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ കൊണ്ട് വന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചു തിങ്കളാഴ്​ച ദ്വീപുനിവാസികള്‍ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന് വ്യാപാരികളുടെ ​ പിന്തുണ. സേവ് ലക്ഷദ്വീപ് ഫോറമാണ്​ നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്​. സമരത്തിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ​ വ്യാപാരികള്‍ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും നാളെ ഹര്‍ത്താലിന്​ സമാനമായ അവസ്ഥയായിരിക്കും.

read also: താൻ നിയമം അനുസരിക്കുന്ന പൗരൻ, ഇന്ത്യ വിട്ടത് ചികിത്സയ്ക്കായി’: മെഹുൽ ചോക്സി

നീണ്ട പത്തു വർഷങ്ങൾക്ക് ​ ശേഷമാണ്​ ദ്വീപ്​ ഹര്‍ത്താലിന്​ സാക്ഷ്യം വഹിക്കുന്നത്​. 2010 ​ല്‍ ചില ദ്വീപുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ ദ്വീപുകളിലും ഒരുമിച്ച്‌​ കടകള്‍ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിലാദ്യമായാണെന്ന്​ ദ്വീപ്​ നിവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button