Latest NewsNewsIndia

നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, നേതൃമാറ്റവുമില്ല : ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങള്‍. 2022 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ ഇപ്പോള്‍ നേതൃമാറ്റവുമില്ല. അഭ്യൂഹങ്ങള്‍ തള്ളി ബി.ജെ.പി കേന്ദ്രനേതൃത്വം. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് ഇക്കാര്യം പറഞ്ഞത്. അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നും പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ ഏറ്റവും അധികം കഴിവുള്ള ആളാണു യോഗി ആദിത്യനാഥെന്നും രാധാ മോഹന്‍ സിങ് അറിയിച്ചു.

Read Also : അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്ക് എത്രയും പെട്ടെന്ന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാര്‍ട്ടി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നേതൃമാറ്റം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഉത്തര്‍പ്രദേശില്‍ ഇല്ലെന്നും സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന നേതാവു കൂടിയായ സിങ് പറഞ്ഞു. ‘മന്ത്രിസഭാ വിപുലീകരണം ഉള്‍പെടെയുള്ള കാര്യങ്ങള്‍ തല്‍ക്കാലം ആലോചനയില്‍ ഇല്ല. സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അതിലാണു തല്‍ക്കാലം ശ്രദ്ധിക്കുന്നത്’ എന്നും സിങ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ പാര്‍ട്ടി നേതൃത്വത്തില്‍നിന്നു യോഗിയെ ഒഴിവാക്കണമെന്നു സംസ്ഥാന ഘടകത്തില്‍ ആവശ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. പിന്നാലെ യോഗിയുടെ പിറന്നാള്‍ ദിനത്തില്‍ മോദിയും കേന്ദ്രമന്ത്രി അമിത് ഷായും സമൂഹ മാദ്ധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്കു ചൂടുപിടിച്ചു. അതേസമയം, യോഗിയെ പ്രധാനമന്ത്രി നേരിട്ടു വിളിച്ചിരുന്നുവെന്നും കോവിഡ് കാലമായതിനാല്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആര്‍ക്കും ജന്മദിനാശംസകള്‍ നേരാറില്ലെന്നുമാണു പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button