KeralaLatest NewsNewsIndia

‘ജസ്‌നയെ പിതാവ് കൊന്ന് പുതിയ വീടിനടിയിൽ കുഴിച്ചുമൂടി’: മൂന്ന് വർഷങ്ങൾ നിർത്താതെ ഓടിയ ഓട്ടത്തെ കുറിച്ച് ജെയിംസ്

അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്.

എരുമേലി: എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായിട്ടു മാർച്ച് 22നു മൂന്നു വർഷം കഴിഞ്ഞു. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ജെസ്നയെ കാണാതാകുന്നത്. വീട്ടിൽ നിന്നുമിറങ്ങിയ ജസ്‌നയെ പിന്നീട് ആരും കണ്ടില്ല. മൂന്നു വർഷത്തിനിപ്പുറവും ജെസ്നയ്ക്കു എന്തു സംഭവിച്ചുവെന്നത് ദുരൂഹമായി തന്നെ തുടരുകയാണ്. ലോക്കൽ പൊലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐയും കേസ് ഏറ്റെടുത്തിട്ടും യാതൊരു പുരോഗതിയുമില്ല. ജെസ്‌നയെ കണ്ടെന്ന് പറഞഞ പലയിടങ്ങളിൽ നിന്നും ഫോൺ വന്നു. പക്ഷെ, എവിടെയും ജസ്‌നയെ മാത്രം കണ്ടില്ല. പോലീസ് ബാംഗ്ലൂർ, മാംഗ്ലൂർ, മൈസൂർ തുടങ്ങിയ ഇടങ്ങളിലൊക്കെ ജെസ്‌നയെ തേടിയിറങ്ങി.

Also Read:2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; അഭിമാന നേട്ടമെന്ന് ആരോഗ്യമന്ത്രി

ഇപ്പോഴിതാ, ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. മകളെ കാണാതായ ദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിളിച്ചപ്പോൾ ‘ആരുടെടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും.’ എന്നിങ്ങനെ ലാഘവത്തോടെയുള്ള മറുപടിയായിരുന്നു ലഭിച്ചതെന്ന് ജെയിംസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

അപ്പോൾ തന്നെ ഊർജ്ജിതമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ജെസ്‌നയെ കണ്ടെത്താമായിരുന്നുവെന്ന് ജെയിംസ് പറയുന്നു. പൊലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്നയ്ക്കു ആരുമായും ഇല്ലെന്നു താനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ലെന്ന് ജെയിംസ് വിഷമത്തോടെ ഓർക്കുന്നു.

Also Read:ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും, കുഴല്‍പ്പണ കേസില്‍ ബിജെപിയേയും സിപിഎമ്മിനേയും ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി

‘മോളെ കാണാതായതിന് ശേഷം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് ഞങ്ങൾക്കെതിരെ ഇല്ലാക്കഥകൾ പറയാൻ തുടങ്ങി. ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു അത്. പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ. ജെസ്നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നീട് അതും മാഞ്ഞുപോയി.

ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുന്നതനുസരിച്ചു കേരളത്തിനകത്തും പുറത്തും ഞങ്ങളോടിയതിനു കണക്കില്ല. ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്. ജെസ്നയെ കാണാതായ സമയത്തു എന്റെ കൺസ്ട്രക്‌ഷൻ കമ്പനി വഴി പണിതു കൊണ്ടിരുന്ന ഒരു വീടുണ്ടായിരുന്നു. വീടിന്നടിയിൽ കൊച്ചിന്റെ ബോഡി കുഴിച്ചിട്ടുണ്ട് എന്നൊരൂഹം പരന്നു. ‘ദൃശ്യം’ സിനിമ കണ്ട ആരുടെയോ വികൃതി. അവിടെ മണ്ണു മാന്തി ഇളക്കി മറിച്ചു. അതെല്ലാം തെറ്റാണെന്നു തെളിഞ്ഞു’- ജെയിംസ് അഭിമുഖത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button