COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1,161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 438 പേരും ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയിൽ മാത്രം ഇന്ന് 200 പേർക്ക് രോഗം ബാധിച്ചു. രോഗമുക്തരാവയവരുടെ എണ്ണം 1,216 ആയി. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,58,707 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,41,860 ഉം ആയി. ഇന്ന് 15 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,471 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,376 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 1,579 പേരുടെ നില അതീവ ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 438, റിയാദ് 204, കിഴക്കൻ പ്രവിശ്യ 178, മദീന 81, അസീർ 81, ജീസാൻ 63, അൽ ഖസീം 45, ഹാഇൽ 21, തബൂക്ക് 20, നജ്റാൻ 13, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 2. ഇതുവരെ രാജ്യത്ത് 587 കേന്ദ്രങ്ങളിലൂടെ ഒന്നര കോടി വാക്സിൻ വിതരണം പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button