COVID 19Latest NewsNewsIndia

രാജ്യത്ത് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുന്നു, പുതിയതായി രണ്ട് വാക്‌സിന്‍ കൂടി ഉടനെത്തും : പ്രധാനമന്ത്രി മോദി

വാക്‌സിന്‍ മാത്രമാണ് കൊവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ നമുക്കുള്ള ഏക വഴി എന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്ത് ഇതുവരെ 23 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം നേരിട്ടിട്ടില്ലാത്ത മഹാമാരിയാണ് കൊവിഡ്. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പോരാട്ടത്തില്‍ പ്രിയപ്പെട്ടവരെനഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ കൂടെ നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയൊരു വികസനം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിന്‍ മാത്രമാണ് കൊവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ നമുക്കുള്ള ഏക വഴി എന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്ത് ഇതുവരെ 23 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

Also Read:സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി

‘രാജ്യത്ത് വാക്‌സിന്‍ വികസിപ്പിക്കാനായത് വലിയ നേട്ടമാണ്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് സ്വന്തമായി വാക്‌സീന്‍ നിര്‍മിക്കാനായില്ലെന്ന് എന്ത് സംഭവിച്ചേനെ? പോളിയോ അടക്കമുള്ള വാക്‌സിനുകള്‍ക്ക് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനം കാത്തിരുന്നു. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചതിനാല്‍ വാക്‌സിനേഷന്‍ വന്‍വിജയമായി മുന്നോട്ട് പോകുന്നു. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ? വാക്‌സിന്‍ ലഭ്യത കൂടുതല്‍ വേഗത്തിലാക്കും. പുതുതായി രണ്ട് വാക്‌സീനുകള്‍ കൂടി വരും.

നിലവില്‍ ഏഴ് കമ്പനികള്‍ വാക്‌സീനുകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. രാജ്യത്ത് പുതുതായി രണ്ട് വാക്‌സീനുകള്‍ കൂടി വരും. നേസല്‍ വാക്‌സീന്‍. – മൂക്കിലൂടെ നല്‍കാനുള്ള വാക്‌സീന്‍ കൂടി – വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. സംസ്ഥാനസര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്‌സിനേഷന്‍ നടത്തുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെ നല്‍കിയത്. എന്നാല്‍ അതിലെ ബുദ്ധിമുട്ടുകള്‍ അവര്‍ തിരിച്ചറിയുകയാണ്. രാജ്യത്തെ വാക്‌സീന്‍ നയത്തില്‍ മാറ്റം വരുത്തുകയാണ്. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സീന്‍ ലഭ്യമാക്കും’.- പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button