Latest NewsNewsGulf

ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍: വിചിത്ര ഐഡിയകളിലൂടെ വൈറലായ നെയില്‍ സണ്ണിയ്ക്ക് നേരെ വിമര്‍ശനം

ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തി ശ്രദ്ധനേടിയ ആർട്ടിസ്റ്റാണ് സണ്ണി

ദുബായ്: നെയില്‍ ആര്‍ട്ട് ഇപ്പോൾ വലിയ ഫാഷനായി മാറിക്കഴിഞ്ഞു. താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. ഇപ്പോഴിതാ ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍ ചെയ്യുന്ന നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം.

അക്വേറിയം മാനിക്യൂര്‍ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിലാണ് ജീവനുള്ള മീനുകളെ ഉപയോഗിച്ച് ഡിസൈനിന് അവസാന വട്ട മിനുക്കുപണി നടത്തുന്നത്. ദുബായിലെ നെയില്‍ ആര്‍ട്ട് സലോണായ നെയില്‍ സണ്ണി ചെയ്ത ഈ പുതിയ പരീക്ഷണത്തിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

read also: ‘പാന്റ്‌സ് ധരിക്കാതെ, ഷോട്‌സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ’: സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ

ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തി ശ്രദ്ധനേടിയ ആർട്ടിസ്റ്റാണ് സണ്ണി. മീനുപയോഗിച്ചുള്ള പുതിയ പരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button