Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ; വിശദ വിവരങ്ങൾ അറിയാം

നിയന്ത്രണങ്ങൾ ലംഘിച്ച 2125 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5352 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2125 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3529 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11163 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 40 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ആശ്വാസ വാർത്ത: കടുത്ത കോവിഡ് ലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധർ

തിരുവനന്തപുരം സിറ്റിയിൽ 628 കേസുകൾ രജിസ്റ്റർ ചെയ്തു. 54 പേരാണ് അറസ്റ്റിലായത്. 274 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1,325 കേസുകൾ രജിസ്റ്റർ ചെയ്യുകയും 760 പേർ അറസ്റ്റിലാകുകയും 1,022 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,210 കേസുകളും കൊല്ലം സിറ്റിയിൽ 582 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 628, 54, 274
തിരുവനന്തപുരം റൂറൽ – 1325, 760, 1022
കൊല്ലം സിറ്റി – 582, 44, 22
കൊല്ലം റൂറൽ – 1210, 76, 202
പത്തനംതിട്ട – 66, 59, 12
ആലപ്പുഴ- 34, 19, 168
കോട്ടയം – 211, 216, 238
ഇടുക്കി – 164, 28, 85

Read Also: രാജ്യത്ത് കൂടുതല്‍ കോവിഡ് വാക്‌സിന്‍ : 44 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ കൊടുത്ത് കേന്ദ്രം

എറണാകുളം സിറ്റി – 193, 93, 108
എറണാകുളം റൂറൽ – 207, 39, 442
തൃശൂർ സിറ്റി – 206, 212, 140
തൃശൂർ റൂറൽ – 30, 42, 218
പാലക്കാട് – 159, 186, 66
മലപ്പുറം – 55, 61, 8
കോഴിക്കോട് സിറ്റി – 65, 65, 61
കോഴിക്കോട് റൂറൽ – 62, 71, 16
വയനാട് – 56, 0, 67
കണ്ണൂർ സിറ്റി – 59, 59, 44
കണ്ണൂർ റൂറൽ – 21, 21, 90
കാസർഗോഡ് – 19, 20, 246

Read Also: ‘ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് നന്നായി അറിയാം’: നിലപാട് വ്യക്തമാക്കി കെ.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button