Latest NewsKeralaIndia

കൊടകര കുഴല്‍പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിക്കായി തെരച്ചിൽ, അഭയം ആശ്രമങ്ങളിലെന്നു സൂചന

കാറിൽ നടന്ന കവർച്ചയ്ക്ക് മുൻപേ മറ്റൊരു വാഹനത്തിൽ നിന്ന് 95 ലക്ഷം രൂപ കവർന്ന കേസിലെയും പ്രതികൾ ഇവർ തന്നെയാണ്.

തൃശൂര്‍ : കൊടകര കുഴല്‍പണ കേസില്‍ ഇനി കസ്റ്റഡിയിലെടുക്കാനുള്ള ഏകപ്രതിയായ സിപിഎം അനുഭാവി കണ്ണൂര്‍ സ്വദേശി ഷിഗിലിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി. കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണത്തില്‍ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് സിപിഎം അനുഭാവിയായ ഷിഗിലിനാണെന്നാണു പൊലീസ് കണ്ടെത്തല്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കര്‍ണാടക പൊലീസിന്റെ സഹായം തേടിയത്.

ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു താമസിക്കുകയും ബാക്കിയുള്ള സമയത്ത് കാറില്‍ കറങ്ങുകയാണു ഷിഗില്‍ എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം 3 യുവാക്കളും കാറിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. പോലീസിന്റെ കണക്കു പ്രകാരം മൊത്തം 2 കോടിയിലേറെ രൂപ കണ്ടെടുക്കാനുണ്ട്. എന്നാൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ഒരു കോടിയിൽ പരം രൂപ മാത്രമാണ്. ഇതോടെ ധർമരാജൻ പറഞ്ഞ കഥ തന്നെയാണ് ശരിയെന്ന നിഗമനത്തിലാണ് ആദ്യം കേസന്വേഷിച്ച പോലീസ് വൃത്തങ്ങളും.

കുഴൽപ്പണം എന്നത് കെട്ടുകഥയാണെന്ന് ബിജെപിയും പറഞ്ഞു കഴിഞ്ഞു. കാറിൽ നടന്ന കവർച്ചയ്ക്ക് മുൻപേ മറ്റൊരു വാഹനത്തിൽ നിന്ന് 95 ലക്ഷം രൂപ കവർന്ന കേസിലെയും പ്രതികൾ ഇവർ തന്നെയാണ്. ആ പണം കൂടി ചേർത്താണ് ഇത്രയും രൂപ വന്നതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button