Latest NewsKeralaNews

കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കോടതിയെ അറിയിച്ച് ഇഡി

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഹൈക്കോടതിയെ അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഈ ഹര്‍ജിയില്‍ പത്തു ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം.

Read Also : ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നുവെങ്കിലും നടപടികളിലേയ്ക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണെന്നായിരുന്നു ഇഡിയുടെ നിലപാട്. കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇ.ഡി പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button