KeralaLatest NewsNewsDevotional

മാനസിക സമ്മര്‍ദ്ദം അകറ്റാൻ ഇതാ ഒരു മന്ത്രം

മറ്റേതു പ്രശ്‌നത്തേക്കാളും ആധുനിക കാലത്ത് മനുഷ്യരെ വലയ്ക്കുന്നതു മാനസിക സമ്മര്‍ദ്ദമാണ്. എന്തുകാര്യങ്ങള്‍ക്കും സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി നാം മാറുന്നു. ചുരുക്കത്തില്‍ മനോദൗര്‍ബല്യം എന്നതു നമ്മെ അകാരണ ഭീതിയിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരുമാക്കി മാറ്റുന്നു.

സമ്മര്‍ദം കൂടാതെ കാര്യങ്ങളെ സമീപിക്കാനായാല്‍ മാത്രമേ വിജയം കൈവരിക്കാനാകൂ. മാനസിക ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കുന്നതിനു ആദ്യം വേണ്ടതു കരുത്തുറ്റ ഒരു മനസ് ഉണ്ടാക്കിയെടുക്കുകയാണ്. ഇതിനായി നമ്മുടെ സംസ്‌കാരത്തില്‍ നിര്‍ദേശിക്കുന്ന മാര്‍ഗം ഈശ്വര വിശ്വാസമാണ്.

തന്നെ ഏതു തരത്തിലുള്ള ആപത്തുകളില്‍ നിന്നും ഞാന്‍ ആരാധിക്കുന്ന ഈശ്വരന്‍ രക്ഷിക്കും എന്ന ബോധമാണ് ഇതിനേറ്റവുമാവശ്യം. സാധാരണ വിശ്വാസികള്‍ക്കു നാമ ജപമാണു സമ്മര്‍ദം ഒഴിവാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

ഭയം വരുമ്പോള്‍ കുട്ടിക്കാലത്ത് അര്‍ജുനന്റെ പത്തു നാമങ്ങള്‍ ജപിക്കുവാന്‍ പണ്ട് മുതിര്‍ന്നവര്‍ ഉപദേശിച്ചതു ഓര്‍ക്കുന്നുണ്ടല്ലോ. വീരനായ അര്‍ജുനന്റെ നാമസ്മരണയാല്‍ തന്നെ ഭയം ഓടിയൊളിക്കും എന്ന ഉത്തമ വിശ്വാസമാണ് ഇതിനു പിന്നില്‍.

ആ അര്‍ജുനന്‍ അപകടങ്ങളില്‍ പെട്ടപ്പോള്‍ ശ്രീകൃഷ്ണനാണു രക്ഷക്കായി ഉണ്ടായിരുന്നത്. ശ്രീകൃഷ്ണന്‍ എല്ലായ്‌പ്പോഴും രക്ഷിക്കുമെന്ന ബോധ്യമായിരുന്നു അര്‍ജുനന്റെ വിജയങ്ങളുടെ തന്നെ അടിസ്ഥാനം.

ശ്രീകൃഷ്ണ പരമാത്മാവിനെ സ്തുതിക്കുന്ന ഈ മന്ത്രം ജപിക്കുന്നതു ഭൗതിക ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കും. ഭാഗവത പുരാണത്തിലുള്ളതാണ് ഈ മന്ത്രം (10.73.6). ജരാസന്ധന്റെ കാരാഗൃഹത്തില്‍ നിന്നും മോചിതരായ രാജാക്കന്മാര്‍ ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ച ധ്യാന ശ്ലോകമാണിത്.

”കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button