COVID 19KeralaLatest NewsIndiaNews

ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ന്‍ ഒ​രു കോ​ടി: വിമർശിച്ച പ്രതിപക്ഷത്തോട് ധനമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യുടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ന്‍ ഒ​രു കോ​ടി​യോ​ളം രൂ​പ ചില​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രംഗത്ത്. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ കൃത്യമായി ചോ​ദ്യം ചെ​യ്ത​ത്. എ​ങ്ങ​നെ ഇ​ത്ര​യും വ​ലി​യ തു​ക ചില​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്നെ​ന്ന് പി.​ടി തോ​മ​സ് എം​എ​ല്‍​എ ചോ​ദി​ച്ചു. എന്നാൽ പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നായിരുന്നു ഈ ചോദ്യത്തിനുള്ള ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലിന്റെ മ​റു​പ​ടി. 98 ല​ക്ഷ​ത്തോ​ളം രൂ​പ​യ്ക്ക് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌ട് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് ക്ലി​ഫ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍ നൽകിയിരിക്കുന്നത്.

കോവിഡ് വ്യാപനവും, സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപ്പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ നാലുകോടി വകയിരുത്തിയതിൽത്തന്നെ സർക്കാരിന് വിമർശനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു.

ക്ലി​ഫ് ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക. അ​തേ​സ​മ​യം, മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button