Latest NewsNewsIndia

ഉത്തര്‍പ്രദേശില്‍ കോവിഡിനെ പിടിച്ചു കെട്ടാന്‍ യോഗി സര്‍ക്കാരിന് കൈത്താങ്ങായി നിന്നത് മലയാളി വനിത

ലഖ്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉത്തര്‍പ്രദേശിനായിരുന്നു. തലസ്ഥാന നഗരമായ ലഖ്‌നൗവില്‍ ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ അവിടെ നിന്നെല്ലാം നഗരത്തെ സാധാരണ നിലയിലേയ്ക്ക് മടക്കി കൊണ്ടുവന്നിരിക്കുന്നത് ഒരു മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2004 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥയായ റോഷന്‍ ജേക്കബാണ് ലഖ്‌നൗവിനെ മഹാമാരിയുടെ പിടിയില്‍ നിന്നും മുക്തമാക്കിയത്. ഏപ്രില്‍ മൂന്നാം വാരം 6000ത്തോളം പ്രതിദിന കേസുകളാണ് ലഖ്‌നൗവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ അത് 40 കേസുകളായി കുറഞ്ഞു. പ്രത്യേക ചുമതല നല്‍കിയാണ് റോഷനെ സര്‍ക്കാര്‍ ലഖ്‌നൗവിലേക്ക് നയിച്ചത്.

Read Also : കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തത് എന്ത് ? ചോദ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി

ജില്ല മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജൂണ്‍ രണ്ട് വരെയായിരുന്നു റോഷന്‍ ജേക്കബിന് ചുമതലയുണ്ടായിരുന്നത്. തനിക്ക് കിട്ടിയ സമയത്തിനുള്ളില്‍ റോഷന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കോവിഡ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും പ്രത്യേകമായി റോഷനെ അഭിനന്ദിച്ചു.

എന്നാല്‍ ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷന്‍ ജേക്കബ് പറയുന്നത്. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്
മുന്നിലാണ് വൈറസ് കീഴടങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button