KeralaLatest NewsNews

‘നരേന്ദ്ര മോദിയെക്കുറിച്ച് പിണറായി വിജയൻ ഒരു വാക്ക് എതിര് പറയാത്തതിന്റെ കാരണമിത്’: ജോൺ ഡിറ്റോയുടെ കുറിപ്പ്

മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് എതിര് പറയാത്തതിന്റെ കാരണവും ജോൺ ഡിറ്റോ സുഹൃത്തിന്റെ വാദമെന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്.

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സഖാവിനോട് അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ ജോൺ ഡിറ്റോ. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ നിരീക്ഷണ പോസ്റ്റ്. മുഖ്യമന്ത്രിയുടെ മകൾ വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നുവെന്ന വെളിപ്പെടുത്തലോട് കൂടി ആരംഭിച്ച സംഭാഷണം അവസാനിച്ചത് ന്യൂനപക്ഷ പ്രീണനത്തിലാണെന്ന് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് എതിര് പറയാത്തതിന്റെ കാരണവും ജോൺ ഡിറ്റോ സുഹൃത്തിന്റെ വാദമെന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിർത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാൻ മോദിയോളം പോന്നൊരാൾ ഭാരതത്തിലില്ല എന്ന് പിണറായി വിജയന് അറിയാമെന്നാണ് സംവിധായകൻ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read:തറ പൊളിച്ച്‌ ഡി.വൈ.എഫ്.ഐ കൊടി നാട്ടിയ വീടിന്‍റെ നിർമാണം വീണ്ടും തടഞ്ഞ് സി.പി.എം

പിണറായി വിജയൻ സഖാവിനോട് അടുപ്പമുള്ള ഒരാൾ എന്നോട് പറഞ്ഞു.
മകൾ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. വലിയ നിലയിൽ അദ്ദേഹം അതിനെ എതിർത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.
അതിപ്പോൾ എന്നോട് പറയുന്നതെന്തിനാ? ഇക്കാര്യത്തിൽ ഞാനൊന്നുമിതുവരെ പറഞ്ഞിട്ടില്ലല്ലോ- ?
അതല്ലെടാ, നീ പല പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ ജിഹാദികളെ വളർത്താൻ പിണറായി ശ്രമിക്കുന്നെന്ന് .. നീ ശ്രദ്ധിച്ചു നോക്കൂ. മോഡിപ്പേടിയുണർത്തി ന്യൂനപക്ഷത്തെ മുഴുവൻ വോട്ടും നേടി. എന്നിട്ട് ഭരണാധികാരത്തിൽ എന്ത് പ്രാതിനിധ്യം കൊടുത്തു. ? നായർ സമുദായത്തിനല്ലേ സ്പീക്കറുൾപ്പെടെ 8 മന്ത്രി സ്ഥാനം നൽകിയത്? ന്യൂനപക്ഷക്ഷേമ വകുപ്പു പോലും തീവ്രന്യൂനപക്ഷത്തുനിന്ന് എടുത്ത് മാറ്റി സൂചന നൽകിയില്ലേ? UDF കാലത്ത് വ്യവസായം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി പദ്ധതി വിഹിതത്തിന്റെ 60% തുകയും വരുന്ന വകുപ്പുകൾ ഭരിച്ച സമുദായത്തിന് ലഭിച്ചു വന്നത് ഇപ്പോഴെന്തായി ? “തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാൻ എളുപ്പമാണ്. അവരുടെ വികാരം മുതലെടുക്കാൻ ചില പ്രമേയങ്ങൾ, ലക്ഷദ്വീപ്, CAA വിരോധം, കർഷക സമരം, തുടങ്ങിയ ഐറ്റംസ് വാരിവിതറിക്കൊണ്ടിരിക്കും. വെള്ളിമൂങ്ങ സിനിമയിൽ ബിജു മേനോൻ പറയുന്നതു പോലെ, ഒരു കാര്യവുമില്ല. പ്രീണനം ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും.😀😂. നീയെന്താ ഒന്നും മിണ്ടാത്തത്.? ഞെട്ടിയോ? നീ ഇതുകൂടിക്കേട്ടോ ..
ആലോചിച്ചിരുന്ന ഞാൻ വീണ്ടും ഉഷാറായി.
പിണറായി വിജയൻ നരേന്ദ്ര മോഡിയെക്കുറിച്ച് ഒരു വാക്ക് എതിര് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിനറിയാം തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിർത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാൻ മോദിയോളം പോന്നൊരാൾ ഭാരതത്തിലില്ല എന്ന്..
നീയെന്ത് പൊട്ടനായ തത്ത്വചിന്തകനാണ് ? മോഡി ഫോബിയ ഉയർത്തി ഞാൻ രക്ഷിക്കും എന്ന് ഡബിൾ ചങ്ക് അഭിനയിച്ച് 30% വരുന്ന തീവ്രന്യൂനപക്ഷത്തിന്റെ vote വാങ്ങി പരമ്പരാഗത ഈഴവ വോട്ടും മറ്റ് മോഡിവിരോധ ളോഹക്കാരുടെ വോട്ടും ചേർത്ത് ക്ലീനായി ഭരിക്കുകയും ചെയ്യുന്ന മുഖ്യനെ നീയിനിയും മനസ്സിലാക്കിയില്ലല്ലോ..?
ഞാൻ പ്ലിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button