Latest NewsNewsIndia

100 ശതമാനം വാക്‌സിനേഷന്‍: രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹതയുള്ള 362 പേര്‍ക്കാണ് ഇതുവരെ വാക്‌സീന്‍ നല്‍കിയതെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാർത്ഥ പ്രവര്‍ത്തനത്തിന് ജനങ്ങളും സഹകരിച്ചതിനാലാണ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനഗര്‍: 100 ശതമാനം കോവിഡ് വാക്‌സീൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കിയ ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയിലെ വെയാന്‍ ഗ്രാമമാണ് വാക്‌സീനേഷനില്‍ ലോകത്തിന് തന്നെ മാതൃകയാകുന്നത്. അര്‍ഹതയുള്ള അവസാന വ്യക്തിയ്ക്കും വാക്‌സിന്‍ നല്‍കുന്നത് വരെ വിശ്രമമില്ലാതെയുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനായതില്‍ അഭിമാനിക്കുന്നുവെന്ന് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. ഏറെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ നിന്നു വരെ 20 കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്ത് വാക്‌സീനെടുത്തവരും പ്രദേശത്തുണ്ടെന്ന് ലെഫ്റ്റനെന്റ് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. വാക്‌സീനെടുക്കുന്നതിലുള്ള തങ്ങളുടെ ബോധവത്കരണം ഫലം ചെയ്തതിന്റെ സൂചനയാണിത്.

Read Also: അ​സ്ഥി നി​മ​ജ്ജ​ന​ത്തി​നും ശ്ര​ദ്ധാ​ഞ്​​ജ​ലി​ക്കും സ്​​പീ​ഡ്​ പോ​സ്​​റ്റ്:​ വെട്ടിലായി തപാല്‍ വകുപ്പ്

എന്നാൽ ഇന്റര്‍നെറ്റും റേഞ്ചും ഇല്ലാത്ത അപകട മേഖലകളിലെ ഗ്രാമങ്ങളില്‍ വളരെ ബുദ്ധിമുട്ടിയാണ് വാക്‌സിനേഷന്‍ നടത്തിയതെന്ന് ബന്ദിപുര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബഷീര്‍ പറഞ്ഞു. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹതയുള്ള 362 പേര്‍ക്കാണ് ഇതുവരെ വാക്‌സീന്‍ നല്‍കിയതെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാർത്ഥ പ്രവര്‍ത്തനത്തിന് ജനങ്ങളും സഹകരിച്ചതിനാലാണ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button