Latest NewsNewsIndia

18 സെക്കൻഡിനുള്ളിൽ ഹൂല ഹൂപ്പിംഗ് ചെയ്ത് കയറിയത് 50 പടികൾ : റെക്കോർഡ് നേട്ടം സ്വന്തമാക്കി കൊച്ചു മിടുക്കൻ

ഹൂല ഹൂപ്പിംഗ് ചെയ്ത് പടികൾ വേഗത്തിൽ കയറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല

ചെന്നൈ : വ്യത്യസ്തമായ രീതിയിൽ പടികൾ കയറി ഗിന്നസ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ആധവ് സുകുമാർ എന്ന കൊച്ചു മിടുക്കൻ. ഹൂല ഹൂപ്പിംഗ് ചെയ്ത് 50 പടികൾ വേഗത്തിൽ കയറിയാണ് ആധവ് സുകുമാർ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്.18.28 സെക്കൻഡ് മാത്രം സമയം എടുത്താണ് അരയിൽ വളയവും കറക്കി ആധവ് സുകുമാർ 50 പടികൾ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ആധവ് സുകുമാർ വളരെ അനായാസമായി ഹൂല ഹൂപ്പിംഗ് ചെയ്ത് 50 പടികളും കയറിയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് പറഞ്ഞു. ആദ്യം 38 പടികൾ കയറി പിന്നീട് ചെറിയ ഒരു മുറ്റം കടന്ന് 12 പടികൾ കൂടി കയറിയാണ് 50 പടികൾ ആധവ് പൂർത്തിയാക്കിയത്.

Read Also  : ആശ്വാസ വാർത്ത: കടുത്ത കോവിഡ് ലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധർ

ഹൂല ഹൂപ്പിംഗ് ചെയ്ത് പടികൾ വേഗത്തിൽ കയറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനവും ദിവസേനയുള്ള പ്രയത്നവും ഇതിന് പിന്നിലുണ്ട്. ഗിന്നസ് ലോക റെക്കോർഡ് നേട്ടം നേടണം എന്ന് ഉറപ്പിച്ച ശേഷം കഴിഞ്ഞ രണ്ട് വർഷമായി ആധവ് ഹൂല ഹൂപ്പിംഗ് പരിശീലിക്കുന്നുണ്ട്. കഠിന പരിശ്രമത്തിലൂടെ ആഗ്രഹിച്ചത് നേടിയെടുത്ത ആധവ് ഇപ്പോൾ ഇന്റർനെറ്റിലെയും താരമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button